അരിമ്പൂർ: ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ അന്തിക്കാട് ഏരിയ സമ്മേളനം അരിമ്പൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. എ.കെ.ടി.എ. ജില്ലാ സെക്രട്ടറി എം.കെ.പ്രകാശൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ തയ്യൽ തൊഴിലാളികൾക്ക് പെൻഷൻ 3000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും മുടക്കമില്ലാതെ നൽകണമെന്നും സമ്മേളനം സർക്കാരിനോടും ക്ഷേമനിധി ബോർഡിനോടും ആവശ്യപ്പെട്ടു. പ്രസവ ധനസഹായം ഒറ്റത്തവണയാക്കണമെന്നും ഇ.എസ്.ഐ. പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏരിയ പ്രസിഡൻ്റ് വിദ്യ മേജോ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം അൻസിയ റഹ്മത്തുള്ള സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാ മേജോയെ പ്രസിഡൻ്റായും, കെ.എ. ജോയിയെ സെക്രട്ടറിയായും, ഷിജി വിൻസെൻ്റിനെ ട്രഷററായും സമ്മേളനം തിരഞ്ഞെടുത്തു. ജിൻസി ഫ്രാൻസിസ്, ജിഷ വി.വി.തുടങ്ങിയവർ സംസാരിച്ചു.