മതിലകം: പോലീസ് ജീപ്പിൽ നിന്നും ചാടിപ്പോയ മയക്കുമരുന്ന് കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം കൂരിക്കുഴി സ്വദേശി കല്ലുങ്കൽ മുഹമ്മദ് മുസമ്മിൽ, കൊടുങ്ങല്ലൂർ പടാകുളം സ്വദേശി വൈപ്പിൻകാട്ടിൽ നിസ്താഫിർ എന്നിവരാണ് പിടിയിലായത്. മുസമ്മിലിനൊപ്പം ജീപ്പിൽ നിനും ഇറങ്ങി ഓടിയ കോതപറമ്പ് സ്വദേശി ഹാരിഷ് എന്നയാളെ ഇനിയും പിടികൂടിയിട്ടില്ല. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്ന ആളാണ് നിസ്താഫിർ എന്ന് പോലീസ് പറഞ്ഞു. ആദ്യം പിടിയിലായ മുസമ്മിലിനെ ചോദ്യം ചെയ്തപ്പോഴാണ് നിസ്ഥാഫിറിനെ കുറിച്ച് പോലിസിന് വിവരം ലഭിച്ചത്. തുടർന്നാണ് അറസ്റ്റ് ചെയ്തതും ഇക്കഴിഞ്ഞ പതിനെട്ടാം തിയ്യതിയാണ് പുന്നക്കബസാർ പരിസരത്ത് നിന്നും 6 ഗ്രാമോളം വരുന്ന എംഡിഎംഎയുമായി മുസമ്മിലിനെയും ഹാരീഷിനെയും പോലീസ് പിടികൂടിയത്. ഇവരുമായി ജീപ്പിൽ പോലീസ് സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് രണ്ട് പേരും ജീപ്പിൽ നിന്നും ഇറങ്ങി ഓടിയത്. മതിലകം ഇൻസ്പെക്ടർ എം.കെ.ഷാജി, എസ്ഐ രമ്യ കാർത്തികേയൻ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.