അന്തിക്കാട്: മുറ്റിച്ചൂർ എ.എൽ.പി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും സി.സി മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സർജു ജിബിൻ അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ എൻഡോവ്മെൻ്റ് വിതരണം നടത്തി. വിരമിക്കുന്ന അധ്യാപകരായ എ.ആർ ബിന്ദു, പി.എസ്. റഷീദ എന്നിവർക്ക് സി.സി. മുകുന്ദൻ എം.എൽ.എ ഉപഹാരം നൽകി. ഫസ്റ്റ് അസിസ്റ്റൻ്റ് കെ.സി. ലിജി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രധാനാധ്യാപിക അമൂല്യ ചന്ദ്രൻ, ബി.ആർ.സി കോഡിനേറ്റർ അർച്ചന, മാതൃസംഗമം പ്രസിഡൻ്റ് സിജി ചന്ദ്ര, സ്റ്റാഫ് സെക്രട്ടറി കെ.കെ നജീബ്, പി.ടി.എ വൈസ് പ്രസിഡൻ്റ് തസ്നി അൻഷാബ്, മുൻ പി.ടി.എ പ്രസിഡൻ്റ് കിഷോർ പള്ളിയാറ, പി.ടി.എ മെംബർ ഷാമില അബ്ദുൽ കരീം, റിട്ട. അധ്യാപകരായ ടി.ജെ. വിക്ടോറിയ, പി.ഒമേരി, സ്റ്റാഫ് പ്രതിനിധി കെ.സൂട്ടി, സ്കൂൾ ലീഡർ കെ.എ. അനശ്വര സംസാരിച്ചു.
previous post