വാടാനപ്പിള്ളി: ചിലങ്ക പരിസരത്ത് ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ, മുർഷിദാബാദ്, മാഹള്ള ശരൺപര സ്വദേശി ലാൽട്ടു (27) വിനെയാണ് വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. നർക്കാട്ടിക് ഓപ്പറേഷന്റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതി പിടിയിലായത്. പുലർച്ചെ 12.30 യോടെ ചിലങ്ക സെൻ്ററിന് സമീപം സംശാസ്പദമായ നിലയിൽ കണ്ട ലാൽട്ടുവിനെ പരിശോധിച്ചപ്പോഴാണ് ഇയാളിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. കൽപണി തൊഴിലാളിയായ ഇയാൾ വാടാനപ്പിളളി ഭാഗത്തുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിൽപന നടത്തുന്നതിനാണ് ചിലങ്ക ഭാഗത്ത് എത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു . ഇയാൾക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നവരെ കുറിച്ചും അന്വേഷിച്ച് വരുന്നതായി പോലീസ് അറിയിച്ചു.സ്റ്റേഷൻ ഇൻസ്പെക്ടർ ബി.എസ്. ബിനു, സബ് ഇൻസ്‌പെക്ടർ മുഹമ്മദ് റാഫി, സിവിൽ പോലീസ് ഓഫീസർ അലി, ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഫിറോസ്, അരുൺ, ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ ഷിജിത്ത്, സ്പെഷ്യൽ ബ്രാഞ്ച് ഫീൽഡ് ഓഫീസർ എൻ.ആർ. സുനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.