News One Thrissur
Updates

സിപിഎമ്മിൻ്റെ കാൽനട ജാഥയ്ക്ക് തളിക്കുളത്തും നാട്ടികയിലും വലപ്പാടും സ്വീകരണം നൽകി.

തൃപ്രയാർ: കേന്ദ്ര സർക്കാർ അവഗണനക്കെതിരെ സിപിഐഎംൻ്റെ നേതൃത്വത്തിൽ ഈ മാസം 25 ന് നടത്തുന്ന ബിഎസ്എൻഎൽ ഓഫീസ് മാർച്ചിൻ്റെ പ്രചരണാർത്ഥം സിപിഐഎം നാട്ടിക ഏരിയ കമ്മറ്റി സംഘടിപ്പിക്കുന്ന കാൽ നട പ്രചരണ ജാഥ മൂന്നാം ദിവസം വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി. ഏരിയ സെക്രട്ടറി എം.എ. ഹാരീസ് ബാബു ക്യാപ്റ്റനും എരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ.വി.കെ ജ്യോതിപ്രകാശ് വൈസ് ക്യാപ്റ്റൻ, കെ.എ. വിശ്വംഭരൻ മാനേജരുമായ ജാഥ ശനിയാഴ്ച്ച രാവിലെ 9 ന് തളിക്കുളം സെൻ്ററിൽ ഉജ്വല സ്വീകരണത്തോടെ അരംഭിച്ചു.തുടർന്ന് ബ്ലോക്ക് ഓഫീസ് പരിസരം, തൃപ്രയാർ ബസ്സ്റ്റാൻ്റ്, വലപ്പാട് ചിത്ര പരിസരം, കോതകുളം, കരയാവട്ടം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം എടമുട്ടത്ത് സമാപിച്ചു. ജാഥാ ക്യാപ്‌റ്റൻ എം എ ഹാരീസ് ബാബു, വൈസ് ക്യാപ്റ്റൻ അഡ്വ.വി.കെ. ജ്യോതി പ്രകാശ്, മാനേജർ കെ.എ. വിശ്വംഭരൻ, കെ.ആർ. സീത, വി.ആർ. ബാബു, കെ.സി. പ്രസാദ്, കെ.ബി ഹംസ, ഇ.കെ. തോമാസ്, കെ.എച്ച്. സുൽത്താൻ, ഇപികെ സുഭാഷിതൻ, പി.എസ്. ഷജിത്ത്, പി.എ. രാമദാസ്, രാജിഷ ശിവജി,സുരേഷ് മoത്തിൽ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.23 ഞായറാഴ്ച്ച രാവിലെ 9 ന് എടത്തിരുത്തി ചൂലൂർ സിടിവി സെൻ്ററിൽ കാൽനട ജാഥ ആരംഭിക്കും തുടർന്ന് പുളിച്ചോട്, സി വി സെൻ്റർ, ഗ്രാമലക്ഷ്മി പരിസരത്തെ പര്യടനത്തിന് ശേഷം കാളമുറിയിൽ കാൽനട പ്രചരണ ജാഥക്ക് സമാപനമാകും.

Related posts

കണ്ടശാംകടവ് മാമ്പുള്ളിയിലെ അനധികൃത പുഴ കയ്യേറ്റം : പ്രതിഷേധവുമായി സിപിഐ ലോക്കൽ കമ്മിറ്റിയുടെ പ്രകടനവും കൊടി നാട്ടലും.

Sudheer K

മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ ഇ- കെവൈസി അപ്ഡേഷൻ സെപ്റ്റംബർ 25 മുതൽ ആരംഭിക്കും; അപ്ഡേഷൻ നടത്തിയിട്ടുണ്ടോയെന്ന് എങ്ങിനെ അറിയാം

Sudheer K

മണലൂർ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ രാജി: എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് യോഗം തടസ്സപ്പെട്ടു.

Sudheer K

Leave a Comment

error: Content is protected !!