വലപ്പാട്: മീഞ്ചന്ത സെന്ററിലെ പലചരക്ക് കടയിൽ നിന്നും 900 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടി കൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോതകുളം സ്വദേശി വലിയകത്ത് ദിലീപ് (53) ആണ് പിടിയിലായത്. വലപ്പാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എബിൻ, ഡാൻസാഫ്എസ് ഐ പ്രദീപ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു, സിവിൽ പോലീസ് ഓഫീസർമാരായ ജെസ്ലിൻ, നിശാന്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
previous post