News One Thrissur
Updates

എയ്യാലിൽ ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.

കുന്നംകുളം: എയ്യാലിൽ ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. എയ്യാൽ പള്ളിക്ക് സമീപം താമസിക്കുന്ന കിഴക്കൂട്ട് സോമൻ – ഗീത ദമ്പതികളുടെ മകൾ 15 വയസുള്ള സോയ ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5 മണിയോടെ വീടിനുള്ളിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സമയത്ത് അമ്മ ഗീത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ സോയയെ വീട്ടുകാരും നാട്ടുകാരും ചേർന്ന് ആംബുലൻസിൽ കുന്നംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിയിരിക്കെ ഇന്ന് പുലർച്ചെ 5 മണിയോടെ മരിക്കുകയായിരുന്നു. എരുമപ്പെട്ടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. എരുമപ്പെട്ടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. കാശിനാഥ്, സോന എന്നിവർ സഹോദരങ്ങളാണ്.

Related posts

ചേർപ്പ് മേക്കാവ് ഭഗവതി ക്ഷേത്രത്തിൽ മകരഭരണി ആഘോഷിച്ചു

Sudheer K

പാറൻ അന്തരിച്ചു.

Sudheer K

പാവറട്ടിയിലെ ചാവക്കാട് താലൂക്ക് ഹൗസിംഗ് സഹകരണ സംഘം തിരഞ്ഞെടുപ്പ്: ഐക്യജനാധിപത്യ സഹകരണ മുന്നണിക്ക് വിജയം. 

Sudheer K

Leave a Comment

error: Content is protected !!