തൃപ്രയാർ: നാട്ടിക ഉപവി ചാരിറ്റബിൾ ട്രസ്റ്റ് യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സ്വഭാവ പഠന നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വലപ്പാട് ജിഡിഎം എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ സി.കെ.ബിജോയ് ഉദ്ഘാടനം നിർവ്വഹിച്ചു. യൂത്ത് വിംങ് പ്രസിഡൻ്റ് ഷഹല മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാത്തിമത്തു സഅദില, ഡോ.ഗിരി നമ്പനത്ത്, നാട്ടിക ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ സുരേഷ് ഇയ്യാനി, ജാസ്മിൻ റെഷിദ്, എ.എസ്. ഹഫ്റ, സാമൂഹ്യ പ്രവർത്തക എം.കെ.ജിജില, ഉപവി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻ്റ് സാദിക് അസീസ്, വനിതാ വിംങ് പ്രസിഡൻ്റ് ഐഷാബി അബ്ദുൾജബ്ബാർ, രക്ഷാധികാരി ലൈല അസീസ്, യൂത്ത് വിംങ് ട്രഷറർ അൻസി കബീർ, വൈസ് പ്രസിഡൻ്റ് ഷഹന ബഷീർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായ ബഷീറുദ്ദീൻ, മുഹമ്മദ് റസൽ, അബ്ദുൾ ജബ്ബാർ, കബീർ ഉപ്പാട്ട്, പി.കെ.റഷിദ്, ഹസ്സൻകുട്ടി, സുദീന സാദിക്, ഫൗസിയ ബഷീർ, ഷാജിത അക്ബർ, ഷൈന കബീർ, ഖദീജ ഹംസ, സീനത്ത് നവാസ്, സൽമ ഷുക്കൂർ, റംല ഷൗക്കത്ത്, റംല ഷാഹുൽ ഹമീദ്, റഹ്മത്ത് ഷിഹാബ്, സഫ അബ്ദുൾ ജബ്ബാർ, എമിറസഹാറത്ത്, അർഷിത അക്ബർ, എന്നിവർ നേതൃത്വം നൽകി.
previous post