News One Thrissur
Updates

ഒന്നര ഏക്കറിൽ മൂന്ന് ടൺ തണ്ണിമത്തൻ വിളയിച്ച് മുറ്റിച്ചൂർ സെൻ്റ് പീറ്റേഴ്സ് പള്ളി.

മുറ്റിച്ചൂർ: സെൻറ് പീറ്റേഴ്സ് പള്ളിയിൽ കൃഷി ചെയ്ത തണ്ണിമത്തൻ കൃഷിക്ക് നൂറുമേനി വിളവ്. വിളവെടുപ്പ് മഹോത്സവം ഞായറാഴ്ച രാവിലത്തെ വിശുദ്ധ ബലിയ്ക്കുശേഷം വികാരി ഫാ. ജോസഫ് മുരിങ്ങാത്തേരി ഉദ്ഘാടനം ചെയ്തു. കുരിശ് പള്ളിയിലെ ഒന്നരയേക്കർ കൃഷിയടത്തിലാണ് തണ്ണിമത്തൻ കൃഷി. രുചികരവും പോഷക സമ്പുഷ്ടവുമായ മുക്കാസ ഇനത്തിലുള്ള തണ്ണിമത്തനാണ് ഇവിടെ കൃഷി ചെയ്തത്. മൂന്ന് ടൺ തണ്ണിമത്തനാണ് ഇവിടെ നിന്നും വിളവെടുത്തത്. കൃഷിയോട് അതീവ താല്പര്യം ഉള്ള ഇടവക വികാരി ഫാ. ജോസഫ് മുരിങ്ങാത്തേരിയുടെ നേതൃത്വത്തിൽ അസി.വികാരി ഫാ. ജോഫിൻ,  വിൻസൺ പുലിക്കോട്ടിൽ, കൈക്കാരന്മാരായ സി.സി. ജോസഫ്, സി.ജെ.വിൻസെൻ്റ് തുടങ്ങിയവരുടെ പരിശ്രമത്തിലാണ് കൃഷി ആരംഭിച്ചത്. കഴിഞ്ഞ വർഷത്തെ മികച്ച വിളവും ഇടവകയിലെ ജനങ്ങളുടെ സഹകരണവും  പ്രതികൂല സഹാചര്യങ്ങളെ അവഗണിച്ച് വീണ്ടും കൃഷി ഇറക്കുന്നതിന് പേത്സാഹനമായെന്ന് ഫാ. ജോസഫ് മുരിങ്ങാത്തേരി പറഞ്ഞു.

Related posts

റിട്ട അധ്യാപകൻ ജോൺ അന്തരിച്ചു

Sudheer K

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 38 വർഷം തടവും പിഴയും വിധിച്ചു.

Sudheer K

ചേർപ്പ് ഗവ: വെക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് സഹവാസ ക്യാമ്പ്.

Sudheer K

Leave a Comment

error: Content is protected !!