അന്തിക്കാട്: ബിജെപി അന്തിക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്തത്തിൽ പടിയം പത്താം വാർഡിലെ ജനവാസ മേഖലയിൽ വരുന്ന മാലിന്യ സംഭരണ സംസ്ക്കരണ പദ്ധതിക്കെതിരെ നാട്ടുകാരുടെ കൂട്ടായ്‌മയായ പരിസ്ഥിതി സംരക്ഷണസമിതിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു ജാഥ നടത്തി. ബിജെപി നാട്ടിക മണ്ഡലം ജനറൽ സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ ഉദ്ഘാടനം ചെയ്തു. മണികണ്ഠൻ പുളിക്കത്തറ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് റിനി കൃഷ്ണപ്രസാദ്, മണ്ഡലം വൈസ് പ്രസിഡന്റ് ഗോകുൽ കരിപ്പിള്ളി, ബിജു അണ്ടേഴത്ത് രാമചന്ദ്രൻ നെല്ലാട്ട്, ദീപേഷ് മുടവങ്ങാട്ടിൽ, വേലായുധൻ പുതുശേരി, ബാലൻ വാലപറമ്പിൽ, പ്രസാദ് ചേർത്തേടത്ത് എന്നിവർ പങ്കെടുത്തു.