അന്തിക്കാട്: ഗവ. എൽ.പി.സ്കൂളിൻ്റെ 122-ാം വാർഷികാഘോഷവും അദ്ധ്യാപക-രക്ഷാകർതൃദിനവും നടത്തിനടത്തി. സി.സി.മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീനനന്ദൻ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ശശിധരൻ മുഖ്യാതിഥിയായിരുന്നു. സിനിമ സംവിധായകൻ ഷൈജു അന്തിക്കാട് ആർട്ട് ഫെസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു.
അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്.സുജിത്ത് സപ്ലിമെൻ്റ് പ്രകാശനം നിർവഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശരണ്യ രജീഷ് എൻൻ്റോവ്മെൻ്റ് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സി.കെ.കൃഷ്ണകുമാർ, ബിപിസി ഡോ..കെ.ഉമാദേവി എന്നിവർ ഉപഹാര സമർപ്പണം നടത്തി. പ്രധാനധ്യാപിക സി.വി.സീന പിടിഎ പ്രസിഡൻ്റ് രാജീവ് സുകുമാരൻ, രാംകുമാർ കാട്ടാനിൽ, പൂർവ്വ വിദ്യാർത്ഥി മാസ്റ്റർ സി.ആർ.ശിവനന്ദ്, എ.വി.നിരഞ്ജൻ, സ്കൂൾ ലീഡർ എം. കൈലാസ്, പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.