കാഞ്ഞാണി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ടശ്ശാംകടവ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ മരണപ്പെട്ട വ്യാപാരി കെ. ആർ. സത്യയുടെ കുടുംബത്തിനുള്ള അഞ്ച് ലക്ഷം രൂപ കൈമാറി. വ്യാപാരി മിത്ര മുഖാന്തിരമുള്ള ധനസഹായ വിതരണം വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡൻ്റ് വിജയ് ഹരി നിർവഹിച്ചു. വ്യാപാരിമിത്ര വൈസ് പ്രസിഡൻ്റ് സച്ചിൻ കാട്ടിൽ അധ്യക്ഷത വഹിച്ചു. അംഗത്വ കാർഡ് വിതരണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം തോമസ് ഫ്രാൻസിസ്, സമിതി ഏരിയാ സെക്രട്ടറി കെ.എൽ.ജോസ്, യുണിറ്റ് സെക്രട്ടറി ഷന്മുഖൻ കെ.വി, പ്രസിഡൻ്റ് സി.എ.വർഗീസ്, ജില്ലാ സെക്രട്ടറി മിൽട്ടൻ ജെ. തലക്കോട്ടൂർ, ജില്ലാ കമ്മറ്റിയംഗം വി.ടി. ജോൺസൻ തുടങ്ങിയവർ സംസാരിച്ചു.