News One Thrissur
Updates

നാട്ടിക വെസ്റ്റ് കെ എം യു പി സ്കൂളിൽ സല്യൂട്ട് ദ പാരന്റ് – പ്രതിഭാ സംഗമവും വാർഷികവും നടത്തി

തൃപ്രയാർ: നാട്ടിക വെസ്റ്റ് കെ എം യു പി സ്കൂളിൽ സല്യൂട്ട് ദ പാരന്റ് – പ്രതിഭാ സംഗമവും വിരമിക്കുന്ന അധ്യാപകൻ കെ.ശരീഫ് മാസ്റ്ററുടെ യാത്രയയപ്പ് സമ്മേളനവും സ്കൂൾ വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃ ദിനവും നടത്തി. തൃശ്ശൂർ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീമതി സജിനി മുരളി അധ്യക്ഷത വഹിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോ. കെ.ആർ. രാഹുൽ മുഖ്യാതിഥി ആയി. ദേശീയ സമ്പാദ്യ പദ്ധതി തൃശ്ശൂർ ജില്ല അസി. ഡയറക്ടർ സീനാ ദാമോദരൻ, അരവിന്ദ്, പ്രധാന അധ്യാപിക സി.ജെ. ജെന്നി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ . സ്കൂൾ മാനേജർ ഇ.കെ. തോമസ് മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ പി.വി. സെന്തിൽകുമാർ, കെ.ആർ. ദാസൻ ,റസീന ഖാലിദ്, ഡയറ്റ് ഫാക്കൽറ്റി പി.പ്രസി, വലപ്പാട്  എ.ഇ. ഒ ഓഫീസ് സീനിയർ സൂപ്രണ്ട് ബിനീത സത്യൻ, മുൻ പ്രധാന അധ്യാപിക എ ലസിത, മാതൃസംഘം പ്രസിഡൻ്റ് ഡോ ചീതു ഷെറിൻ, ഇ.പി.ബിജു,  പി.ആർ.പ്രിയ, ഇ.ജെ.ജിഷി എന്നിവർ സംസാരിച്ചു. പാഠ്യ-പാഠ്യേതര മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളെയും അവരുടെ മാതാപിതാക്കളെയും. ഈ വർഷത്തെ സ്കൂളിലെ മികച്ച വിദ്യാർത്ഥിയായി തിരഞ്ഞെടുത്ത അലീന ജെയ്സൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Related posts

അംബേദ്കർ ഗ്രാമ വികസനം :താന്ന്യം ബാപ്പൂജി നഗറിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

Sudheer K

ത​ങ്ക​മ​ണി അന്തരിച്ചു

Sudheer K

നാട്ടിക പഞ്ചായത്ത്‌ പ്രസിഡന്റിന്റെ രാജി: യൂ.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് യോഗത്തിൽ നിന്നും ഇറങ്ങി പോയി.

Sudheer K

Leave a Comment

error: Content is protected !!