വലപ്പാട്: ജിഡിഎം എൽപി സ്കൂൾ വാർഷികം എഴുത്തുകാരൻ സമരൻ തറയിൽ ഉദ്ഘാടനം ചെയ്തു. വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷിനിത ആഷിഖ് അധ്യക്ഷതവഹിച്ചു. ടൈം വേൾഡ് റെക്കോർഡ് നേടിയ വിദ്യാർത്ഥി അതുൽ കൃഷ്ണ, എൽഎസ്എസ് വിജയി സി.ബി. വരദ ലക്ഷമി എന്നിവർക്കുള്ള ഉപഹാരവും ഷിനിത ആഷിഖ് സമ്മാനിച്ചു
2024. 2025 അദ്ധ്യയനവർഷം മികച്ച അദ്ധ്യാപികയായി തിരഞ്ഞെടുത്ത പാർവ്വതി ദിലീപിന് ടീച്ചർ ഓഫ് ദി ഇയർ അവാർഡും , മികച്ച ബോധനത്തിനും ക്ലാസ് റും മാനേജ്മെൻ്റിനുമുള്ള ഔട്ട് സ്റ്റാൻ്റിങ്ങ് എഡ്യു കേറ്റർ അവാർഡും എസ്എസ്കെ ജില്ല ഓഫീസർ ജസ്റ്റിൻ തോമസ് വിതരണം ചെയ്തു. മികച്ച അക്കാദമിക് വിജയികളായ കുട്ടികൾക്കുള്ള എൻഡോവ്മെൻ്റു വിതരണം ഷീബ മുകുന്ദൻ അടിപ്പറമ്പിലും ഉപജില്ല കലോത്സവം ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിൽ വിജയികളായവർക്കുള്ള ഉപഹാരം ഗ്രാമ പഞ്ചായത്ത് അംഗം രശ്മി ഷിജോയും വിതരണം ചെയ്തു. പ്രധാന അധ്യാപകൻ സി.കെ. ബിജോയ്, ബി ആർ സി ട്രയിനർ കെ.പി.ശ്രീജ. പിടിഎ പ്രസിഡൻ്റ് ഷാനുജ നെദീഷ്, മാതൃസംഗമം പ്രസിഡൻ്റ് വിജിത ഹരിലാൽ ആർ.ആർ.സുബ്രഹ്മണ്യൻ, വി.കെ.അഭിനവ്, സി.ബി. സുബിത എന്നിവർ സംസാരിച്ചു. ഡോക്യുമെൻ്ററിയുടെ പ്രദർശനവും വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.