പഴുവിൽ: പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ട് തിരുനാൾ മെയ് 2, 3, 4 വെള്ളി, ശനി, ഞായർ തീയ്യതികളിൽ ആഘോഷിക്കും. തിരുനാളിന് മുന്നോടിയായിട്ടുള്ള ഒൻപത് ചൊവ്വാഴ്ച്ച ആചരണം ഫെബ്രുവരി 25 ന് ആരംഭിക്കും. അടുത്ത 9 ചൊവ്വാഴ്ച്ചകളിൽ വൈകീട്ട് 5 ന് തീർത്ഥകേന്ദ്രത്തിൽ ആഘോഷമായ പാട്ടു കുർബാന, ലദീഞ്ഞ്, നൊവേന എന്നീ തിരുകർമ്മങ്ങൾ ഉണ്ടായിരിക്കും. ഇടവക വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ എലുവത്തിങ്കൽ ആന്റൺ വർഗ്ഗീസ് ജനറൽ കൺവീനറായി തിരുനാൾ കമ്മിറ്റി രൂപീകരിച്ചു.
previous post