തൃപ്രയാർ: തളിക്കുളം കൃഷി ശ്രീ സെന്റര്‍ കുംഭ വിത്ത് മേള വലപ്പാട് ചന്തപ്പടിയില്‍ സി.സി. മുകുന്ദന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. പരമ്പരാഗത വിത്തിനങ്ങളുടെ പ്രദര്‍ശന കൈമാറ്റമേള, കാര്‍ഷിക മുല്യവര്‍ധിത ഉത്പ്പന്നങ്ങളുടെ വിപണനമേള, ഭക്ഷ്യമേള, വിത്ത് നടീല്‍ വസ്തുക്കള്‍, ജൈവവളം, കീടനാശിനികള്‍ എന്നിവയുടെ സ്റ്റാളുകള്‍ എന്നിവ മേളയുടെ ഭാഗമായുണ്ട്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മല്ലിക ദേവന്‍, കല ടീച്ചര്‍, വസന്ത ദേവലാല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആര്‍. ജിത്ത് അംഗങ്ങളായ അജയ ഘോഷ്, കെ.കെ. പ്രഹര്‍ഷന്‍, കൃഷി ഓഫീസര്‍ ലക്ഷ്മി കെ. മോഹന്‍ എന്നിവര്‍ സംസാരിച്ചു.