കൊടുങ്ങല്ലൂർ: അഴീക്കോട്, മുനക്കൽ ബീച്ചുകളിലെ കടകളിൽ മോഷണം നടത്തുകയും ചന്തപ്പുരയിൽ നിന്ന് ബൈക്ക് മോഷ്ടിക്കുകയും ചെയ്ത സംഭവങ്ങളിൽ പ്രതി അറസ്റ്റിൽ. നാട്ടിക സ്വദേശി ചീരംകുളം അനന്തുകൃഷ്ണൻ (20) കോടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. വാഹന പരിശോധന നടത്തുന്നതിനിടയിൽ സംശയാസ്പദകരമായ രീതിയിൽ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കുമായി വന്ന അനന്തുകൃഷ്ണനെ ചോദ്യം ചെയ്തതിൽ നിന്നാണ് കടകുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസും ബൈക്ക് മോഷണക്കേസും തെളിഞ്ഞത്. സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി.കെ, സബ് ഇൻസ്പെക്ടർമാരായ ജഗദീഷ്, സജിൽ, സിവിൽ പോലീസ് ഓഫീസർമാരായ ഷിജിൻനാഥ്, ബിനിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
previous post
next post