News One Thrissur
Updates

എറവ് മോഹനൻ വധം: പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു

എറവ്: ആറാംകല്ലിൽ അടിപിടിക്കിടെ തലയടിച്ച് നിലത്ത് വീണ് പുളിക്കത്തറ വീട്ടിൽ മോഹനൻ (59) മരിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി ക്രിസ്റ്റിയെ പൊലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുവന്നു. ശനിയാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം. മോഹനനും എറവ് സ്വദേശി താണിക്കൽ ചാലിശേരി വീട്ടിൽ ക്രിസ്റ്റിയും (20) തമ്മിൽ വാക്കേറ്റത്തെ തുടർന്നുണ്ടായ അടിപിടിയിലാണ് ക്രിസ്റ്റി പിടിച്ച് തള്ളിയതിനെ തുടർന്ന് മോഹനൻ റോഡിന് സമീപത്തെ കടയുടെ മുൻവശത്തായി കാനയോട് ചേർന്നുള്ള സംരക്ഷണ ഭിത്തിയിൽ തലയിടിച്ച് വീണത്. നാട്ടുകാർ മോഹനനെ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വധശ്രമത്തിന് കേസെടുത്താണ് ക്രിസ്റ്റിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചക്കാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്.

Related posts

നളിനിയമ്മ അന്തരിച്ചു

Sudheer K

ഏനാമാവ് പുഴയിൽ യുവാവിനെ കാണാതായി

Sudheer K

സൗജന്യ സ്പോക്കൻ ഇംഗ്ലീഷ് ക്രേഷ് കോഴ്സ് ആരംഭിച്ചു.

Sudheer K

Leave a Comment

error: Content is protected !!