അന്തിക്കാട്: കല്ലിടവഴി റോഡിൽ ഡയമണ്ട് സിറ്റിയിലും പരിസരത്തും ബുധനാഴ്ച ഉച്ചയ്ക്ക് പാഴ് പുല്ലുകൾക്ക് തീപിടിച്ചു. നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. നാട്ടുകാർ ഓടിക്കൂടി സമീപത്തെ വീടുകളിലെ മോട്ടോർ പമ്പ് ചെയ്താണ് തീ അണച്ചത്. വിജയൻ മാണിക്കത്ത്, ഉണ്ണി പൂക്കാട്ട്, ഷമ്മി കുയിലംപറമ്പിൽ, റാഫി കുഞ്ഞിക്ക, ജയൻ കളത്തൻപറമ്പിൽ, ഹരിദാസ് കാരണത്ത്, സെലിൽ കൊടപ്പുള്ളി, എം ബിജു എന്നിവരാണ് ചുട്ടുപൊള്ളുന്ന വെയിലത്ത് ആളിപടരുന്ന തീയണച്ചത്.
previous post