News One Thrissur
Updates

നാട്ടിക സൗത്ത് എസ്.എൻ.ഡി.പി എൽ.പി സ്കൂൾ 94ാമത് വാർഷികം. 

തൃപ്രയാർ: നാട്ടിക സൗത്ത് എസ്.എൻ.ഡി.പി എൽ.പി സ്കൂളിൻ്റെ 94ാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപിക ഷിജി ടീച്ചർക്കുള്ള യാത്രയയപ്പും അധ്യാപക രക്ഷാകർതൃ ദിനവും സംഘടിപ്പിച്ചു. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം നിർവഹിച്ചു. ടി.ഡി.വിനിത അധ്യക്ഷത വഹിച്ചു.വലപ്പാട് അഡീഷണൽ എസ് ഐ വാസുദേവൻ മുഖ്യാതിഥിയായിരുന്നു ചടങ്ങിൽ 2023 – 24 അധ്യയനവർഷത്തെ എൽ എസ് എസ് വിജയി മുഹമ്മദ് ഇഷാലിനെ അനുമോദിച്ചു. വലപ്പാട് എഇഒ കെ.വി.അമ്പിളി ഉപഹാരസമർപ്പണം നടത്തി. ആശ അനില, സുമന പ്രദീപ്, എൻ.കെ.ഉദയകുമാർ, ഒഎസ് എ പ്രസിഡൻ്റ് കെ.കെ.കരുണാകരൻ, എംപിടിഎ പ്രസിഡൻ്റ് വിജിഷ അജിത്ത്, സ്കൂൾ ലീഡർ ആരവ്, മുൻ അധ്യാപിക വി.എം.ഗംഗ, സുധ പ്രസാദ്, ഹരിപ്രസാദ്, സ്റ്റാഫ് സെക്രട്ടറി കെ.എം.ബിന്ദു എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ സംഘടിപ്പിച്ചു.

Related posts

ആശാവർക്കർമാർക്ക് ഐക്യദാർഢ്യം: മണലൂരിൽ സർക്കുലർ കത്തിച്ച് കോൺഗ്രസ് പ്രതിഷേധം.

Sudheer K

കുന്നംകുളത്ത് കെ.എസ്‌.ആർ.ടി.സി ബസ്സ്‌ ബൈക്കിലിടിച്ചു, റോഡിലേക്ക് വീണ വീട്ടമ്മയുടെ ദേഹത്തിലൂടെ ബസ് കയറിയിറങ്ങി, വീട്ടമ്മക്ക് ദാരുണാന്ത്യം

Sudheer K

ലോക്സഭ തെര‍‍ഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു

Sudheer K

Leave a Comment

error: Content is protected !!