പാവറട്ടി: യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണലൂർ’എംഎൽഎ മുരളി പെരുനെല്ലിയുടെ പുവത്തൂരിലെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകൾ തകർക്കാൻ പ്രവർത്തകർ ശ്രമിച്ചപ്പോഴാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. മുൻ ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ ഉൾപ്പടെ ഇരുപതോളം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. തീരദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, പെരിങ്ങാട് പുഴയെ റിസർവ് വനമാക്കാനുള്ള നടപടി അവസാനിപ്പിക്കുക, റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ‘കോലുമാട് കുടിവെള്ള പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ്സ് മണലൂർ നിയോജക മണ്ഡലം കമ്മിറ്റി മണലൂർ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മുൻ ഡി.സി.സി പ്രസിഡൻ്റ് ജോസ് വള്ളൂർ ഉദ്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് മഹേഷ് കാർത്തികേയൻ അധ്യക്ഷനായി സംസ്ഥന കമ്മിറ്റി അംഗം ശോഭ സുനിൽ, ഡി.ഡി.സി സെകട്ടറി സിജു പാവറട്ടി തുടങ്ങിയവർ പ്രസംഗിച്ചു
previous post
next post