ത്യശൂര്‍: നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംയുനിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. കേരളത്തിലെക്ത ട്രെഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. കേരളത്തിലെ നിര്‍മ്മാണ മേഖല വലിയ പ്രതിസന്ധി നേരിടുകയാണ് നിര്‍മ്മാണ വസ്തുക്കളുടെ വിലക്കയറ്റവും ദൗര്‍ലഭ്യവും ആണ് പ്രധാന കാരണം മെന്നും ചെങ്കല്‍ ഖനന രംഗത്ത് ഉണ്ടായിരുന്ന റോയല്‍റ്റിയും പിഴയും കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. പാറ പൊട്ടിക്കലും മണല്‍വാരലും ഇഷ്ടിക നിര്‍മ്മാണവും പ്രതിസന്ധിയിലാണ്. നിര്‍മ്മാണ മേഖലയിലെ സ്തംഭനം നിര്‍മ്മാണ തൊഴിലാളികള്‍, കയറ്റിറക്ക് തൊഴിലാളികള്‍ എന്നിവരുടെ തൊഴിലില്ലായമ രൂക്ഷമാക്കിയിരിക്കുകയാണ്. നിയമവിധേയമായ ഖനനവും മണല്‍വാരലും ഇഷ്ടിക ‘നിര്‍മ്മാണവും നടത്തുന്നതിന് വിലക്കയറ്റം തടയുന്നതിനും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ കളക്ടറേറ്റ മാര്‍ച്ചിലും ധര്‍ണയിലും നിരവധി തൊഴിലാളികള്‍ പങ്കെടുത്തു. ആള്‍ ഇന്ത്യ ഓര്‍ഡിനേഷന്‍ ബില്‍ഡിംങ് കണ്‍സട്രഷന്‍ വര്‍ക്കേഴസ് എഐടിയുസി ജനറല്‍ സെക്രട്ടറി വിജയന്‍ കുനിശ്ശേരി ഉദ്ഘാടനം ചെയ്തു. കണ്‍സ്‌ട്രേഷന്‍ വര്‍ക്കേഴ്‌സ ഫെഡറേഷന്‍ ഓഫ് ഇന്ത്യ സിഐടിയു ജനറല്‍ സെക്രട്ടറി യു.പി. ജോസഫ് അധ്യക്ഷത വഹിച്ചുസംയുക്ത സമരസമിതി കണ്‍വീനര്‍ പി. ശ്രീകുമാരന്‍, ജന. സെക്രട്ടറി ഉല്ലാസ് കളക്കാട് ടി. ജോസ് സുല്‍ത്താന്‍ ബാബു കെ.എന്‍. നാരായണന്‍ എം.ആര്‍. രാജന്‍ ഷീല അലക്‌സ് എം.ആര്‍. രവീന്ദ്രന്‍ കെ.എന്‍. രഘു, കെ.കെ. ശിവന്‍, ആര്‍.കെ. നൗഷാദ് എന്നിവര്‍ സംസാരിച്ചു