പെരിങ്ങോട്ടുകര: ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് താന്ന്യം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കെപിസിസിയുടെ ആഹ്വാനപ്രകാരം നീതിക്കായി സമരം നടത്തുന്ന ആശാവർക്കർമാരുടെ സമരം അട്ടിമറിക്കുന്നതിനായി സർക്കാർ നൽകിയ ഉത്തരവ് താന്ന്യം പഞ്ചായത്ത് ഓഫീസിനു മുന്നിൽ കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി. തൊഴിലാളിവർഗത്തിന്റെ പേരിൽഅവകാശം ഉന്നയിക്കുന്ന ഇടതുപക്ഷസർക്കാർ സാധാരണക്കാരായ ആശവർക്കർമാരുടെ സമരത്തെ അധിക്ഷേപിക്കുന്നതിൽ നിന്നും പിൻമാറണമെന്നും ആരോഗ്യ പരിപാലനരംഗത്ത് ഏറെ അദ്ധ്വാനിക്കുന്ന ഈ വിഭാഗത്തിന് പൂർണ്ണ പിൻതുണ കോൺഗ്രസ് നൽകുമെന്നും പ്രതിഷേധയോഗം പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നാട്ടിക ബ്ലോക്ക് കോൺഗ്രസ് വൈ. പ്രസിഡന്റ് ആന്റോ തൊറയൻ ഉത്തരവ് കത്തിച്ച് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈ.പ്രസിഡന്റ് രാമൻ നമ്പൂതിരി, കോൺഗ്രസ് നേതാക്കളായ കെ.എൻ. വേണു ഗോപാൽ, ലൂയീസ് താണിക്കൽ, ബെന്നി തട്ടിൽ എന്നിവർ പ്രസംഗിച്ചു. അജയൻ പറവത്ത്, ശിവജി കൈപ്പുള്ളി, ജഗദീശ് രാജ് വാളമുക്ക്, റഷീദ് താന്ന്യം, സലീഷ് കരിപ്പാറ, അഷ്റഫ്, വിനയൻ കൂനമ്പാട്ട് എന്നിവർ നേതൃത്വം നൽകി.
next post