അന്തിക്കാട്: വേതന വർധനവ് ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തു ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് സർക്കാർ ഉത്തരവ് കത്തിച്ചുകൊണ്ട് അന്തിക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അന്തിക്കാട് സെൻ്ററിൽ പ്രതിഷേധ സമരം നടത്തി. കോൺഗ്രസ് നാട്ടിക ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഇ.രമേശൻ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് മണ്ഡലം പ്രസിഡൻ്റ് കെ.ബി.രാജീവ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ബിജേഷ് പന്നിപ്പുലത്ത്,ഷാനവാസ് അന്തിക്കാട്, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി.തങ്കമണി, റസിയ ഹബീബ്, ഷീജ രാജു, കിരൺ തോമസ്, അന്തിക്കാട് സതീശൻ, സുധീർ പാടൂർ, ശ്രീജിത്ത് പുന്നപ്പുള്ളി ,ഉണ്ണി പൂക്കാട്, സി.ആർ. വേണുഗോപാൽ, സുനിൽ കരുവത്ത്, സൻജു ജനാർദ്ദനൻ തുടങ്ങിയവർ പങ്കെടുത്തു.
previous post