വാടാനപ്പള്ളി: നിരോധിത രാസ ലഹരിയായ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. വെങ്കിടങ്ങ് കൈതമുക്ക് സ്വദേശിയായ ചക്കനാത്ത് വീട്ടിൽ സവാദ് ഹംസ (21) യെ യാണ് വാടാനപ്പള്ളി ചിലങ്ക സെൻ്ററിൽ നിന്നും വാടാനപ്പള്ളി പോലീസ് പിടി കൂടിയത്. ഓപ്പറേഷൻ ഡിഹണ്ടിൻ്റെ ഭാഗമായി നടന്ന പ്രത്യേക വാഹന പരിശോധനയിൽ സംശാസ്പദമായി കണ്ട കാറിൽ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിൽ കണ്ടെടുത്തത്. വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.എസ്.ബിനു, പോലീസ് സബ് ഇൻസ്പെക്ടർ റഫീഖ്, സിവിൽ പോലീസ് ഓഫീസർ ജിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.