തൃപ്രയാർ: നാട്ടിക കൃഷിഭവൻ അഗ്രോ ക്ലിനിക്കിൽ പരമ്പരാഗത വിത്തിനങ്ങളുടെ ദ്വിദിന കുംഭവിത്ത് മേള സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. മുതിർന്ന കർഷകയായ ഇന്ദിര മാധവൻ നടൂപറമ്പിൽ പരമ്പരാഗത വിത്ത് കൈമാറ്റം നടത്തി. ഇരിഞ്ഞാലക്കുട ഗവ. കോക്കനട്ട് നഴ്സറിയിൽനിന്നുള്ള നെടിയ ഇനം, കുറിയ ഇനം, സങ്കര ഇനം തെങ്ങിൻ തൈകൾ, സ്റ്റേറ്റ് സീഡ് ഫാം നടവരമ്പിൽനിന്നുള്ള വിവിധയിനം പച്ചക്കറി വിത്തുകൾ, കർഷകരുടെ വിവിധ ഇനം കിഴുങ്ങുവർഗങ്ങൾ, കൃഷി കൂട്ടങ്ങളുടെ ജൈവ വളം, മൂല്യവർധിത ഉൽപന്നങ്ങൾ, കൃഷിഭവൻ ആഴ്ച ചന്ത, കൃഷിഭവൻ വിത്ത് തേങ്ങ യൂനിറ്റിലെ വിത്ത് തേങ്ങയും കാർഷിക സർവകലാശാലയുടെ മണ്ണുത്തിയിലുള്ള കമ്യൂണിക്കേഷൻ സെന്ററിന്റെ സഞ്ചരിക്കുന്ന കാർഷിക വിജ്ഞാന പ്രദർശനശാലയും കുംഭവിത്ത് മേളയിൽ ഒരുക്കി. പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.സി. റൈഹാനത്ത്, മുതിർന്ന കർഷകനായ ദിവാകരൻ കൊടപ്പുള്ളി, കാർഷിക വികസന സമിതി അംഗങ്ങളും കർഷകരും കൃഷി ഉദ്യോഗസ്ഥരായ കെ.എം. ദിവ്യ, ടി.ആർ. സ്നിഗ്ധ, വി.എസ്. ഷംനാസ് ഷെരീഫ്, എം.എസ്. കൃഷ്ണാനന്ദ്, വി. വിപിൻകുമാർ, പി.ഡി. ബാബു, ടി.എസ്. സുധി എന്നിവരും പങ്കെടുത്തു. കൃഷി ഓഫിസർ എ.വി. ശുഭ സ്വാഗതവും കൃഷി അസിസ്റ്റന്റ് കെ.ആർ. ജിതിൻ നന്ദിയും പറഞ്ഞു.
next post