തൃപ്രായർ: നാട്ടിക പഞ്ചായത്തിന് കീഴിലുള്ള നാട്ടികയിലെ വിവിധ ഇടങ്ങളിലെ ഹൈ മാസ്സ്റ്റ് ലൈറ്റുകളും വഴി വിളക്കുകളും കത്താത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രായർ ബസ് സ്റ്റാൻഡിലെ ഹൈമാസ്റ്റിൽ റീത്ത് വെച്ചു കൊണ്ട് പ്രതിഷേധിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ആർ വിജയൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. തൃപ്രായർ ബസ് സ്റ്റാൻഡ്. തൃപ്രായർ അമ്പല നട, തൃപ്രായർ സെന്റർ, നാട്ടിക ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലെ ഹൈ മാസ്റ്റ് ലൈറ്റുകളും തൃപ്രായർ ടെമ്പിൽ റോഡ് ഉൾപ്പെടെയുള്ള വഴി വിളക്കുകളും ഒരു മാസത്തോളമായി കാത്താതെ കിടക്കുന്നു. നിലവിൽ ഉള്ള കരാറുകരുടെ കാലാവധി കഴിഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പഞ്ചായത്ത് ഭരണസമിതി അതിനായി ഒന്നും ചെയ്യുന്നില്ലെന്നും സിപിഎം നാട്ടിക പഞ്ചായത്ത് ഭരണസമിതി നാട്ടികയിലെ ജനങ്ങൾക്ക് ഒന്നിനും കൊള്ളാത്ത ഭരണസമിതിയായി മാറിയെന്നും ഉദ്ഘാടനം ചെയ്‌ത ഡിസിസി ജനറൽ സെക്രട്ടറി വി.ആർ. വിജയൻ പറഞ്ഞു.ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ.എൻ. സിദ്ധപ്രസാദ്, ജീജ ശിവൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റീന പത്മനാഭൻ, മത്സ്യ തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു പനക്കൽ, പി വി സഹദേവൻ ,മധു അന്തിക്കാട്ട്, കുടുംബശ്രീ ചെയർപേഴ്സൺ കമല ശ്രീകുമാർ സുധി ആലക്കൽ എന്നിവർ സംസാരിച്ചു, മോഹൻദാസ് പുലാക്കപറമ്പിൽ, കെ വിനോദ് കുമാർ ,റസൽ മുഹമ്മദ്, പുഷ്പ്പക്കുട്ടൻ ,പത്മിനി ഗംഗാദരൻ, രാജീവ് അരയം പറമ്പിൽ, മണികണ്ഠൻ സി കെ, കൃഷണകുമാർ, കണ്ണൻ അന്തിക്കാട്ട്, രഘുനാത് നായരുശേരി, ശശി, കണ്ണൻ പനക്കൽ, കെ.എസ്. കണ്ണൻ എന്നിവർ പങ്കെടുത്തു.
previous post