തൃപ്രയാർ: കെ.എസ്.ടി.എ വലപ്പാട് ഉപജില്ല കമ്മിറ്റി വിരമിക്കുന്ന 21 അധ്യാപകർക്ക് യാത്രയയപ്പ് നൽകി. ജില്ല സെക്രട്ടറി സാജൻ ഇഗ്നേഷ്യസ് ഉദ്ഘാടനം ചെയ്തു. എം.ഡി. ദിനകരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബിനോയ് ടി. മോഹൻ, ജില്ല ട്രഷറർ ടി. വിനോദിനി എന്നിവർ ഉപഹാരം നൽകി. സി.എ. നസീർ, ഡെന്നി കെ. ഡേവിസ്, ടി.എസ്. സജീവൻ എന്നിവർ സംബന്ധിച്ചു. എൻ.കെ. സുരേഷ്കുമാർ സ്വാഗതവും എ.വി. സുദർശിനി നന്ദിയും പറഞ്ഞു. അധ്യാപകർ കലാപരിപാടികൾ അവതരിപ്പിച്ചു.