തളിക്കുളം: ക്ഷമയാണ് ഇസ്‍ലാമിക ജീവിതം നൽകുന്ന സന്ദേശമെന്നും റമദാൻ നോമ്പ് അതിനുള്ള പരിശീലന കളരി ആണെന്നും ഷാർജ കെ.എം.സി.സി ജില്ല പ്രസിഡന്റ് അബ്ദുൽ കാദർ ചക്കനാത്ത്. തളിക്കുളം വ്യാപാര ഭവനിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ സംഘടിപ്പിച്ച റമദാൻ റിലീഫ് പ്രവർത്തന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രകോപനമല്ല, ക്ഷമയാണ് പ്രവാചകൻ പഠിപ്പിച്ച ജീവിത ചര്യ. ബാബരി മസ്ജിദിന്റ തകർച്ചക്ക് ശേഷം ഉരുണ്ടുകൂടിയ കലാപ കാലുഷിതമായ കാലഘട്ടത്തിൽ പ്രവാചകചര്യ മുറുകെ പിടിച്ച നേതാവായിരുന്നു ശിഹാബ് തങ്ങൾ. പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയിലും, ഒഴുക്കിനെതിരെ നീന്തി സമൂഹത്തെയാകെ ശാന്തിയുടെ തീരത്ത് എത്തിച്ചു എന്നതാണ് ശിഹാബ് തങ്ങളുടെ മഹത്വം അദ്ദേഹം പറഞ്ഞു. ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ കെ.എ. ഹാറൂൺ റഷീദ് അധ്യക്ഷത വഹിച്ചു. വാടാനപ്പള്ളി തെക്കേ ജുമാ മസ്ജിദ് ഖതീബ് ഉമർ ബാഖവി പഴയന്നൂർ റമദാൻ പ്രഭാഷണം നടത്തി. കേരള കോൺഗ്രസ് നേതാവ് സി.എ. കൃഷ്ണകുമാർ, കെ.എസ്. റഹ്മത്തുല്ല, വി.സി. അബ്ദുൽ ഗഫൂർ, പി.എം. അബ്ദുൽ ജബ്ബാർ, കെ.കെ. ഹംസ, പി.എച്ച്. ഷെഫീഖ്, വി.കെ. നാസർ, മുസ്തഫ കൊരഞ്ഞിയൂർ പി.എം. സിറാജ്ജുദ്ദീൻ എന്നിവർ സംസാരിച്ചു. 10 ലക്ഷം രൂപയുടെ വാർഷിക ബജറ്റ് യോഗം അംഗീകരിച്ചു. ഭാരവാഹികൾ: കെ.എ. ഹാറൂൺ റഷീദ് (ചെയർ), കെ.എസ്. റഹ്മത്തുല്ല (ജന. കൺ), കെ.കെ. ഹംസ (ട്രഷ), പി.എം. അബ്ദുൽ ജബ്ബാർ വർക്കിങ് ചെയർമാൻ, വി.സി. അബ്ദുൽ ഗഫൂർ രക്ഷധികാരി, പി.എച്ച്. ഷെഫീഖ് ഓർഗനൈസിങ് സെക്രട്ടറി, വി.കെ. നാസർ, പി.എം. സിറാജുദ്ദീൻ, കെ.എ. അബ്ദുൽ ഹമീദ്, കെ.യു. താജുദ്ദീൻ, പി.എ. സുലൈമാൻ ഹാജി, പി.ബി. ഹംസ, പി.കെ. ഖാലിദ് -വൈസ് ചെയർമാൻമാർ, എ.എ. അബൂബക്കർ, ഇ.കെ. ഖാലീദ്, എ.എ. മുനീർ, കെ.എസ്. സുബൈർ, നിഷ ഇക്ബാൽ, നാസിത റഷീദ് -സെക്രട്ടറിമാർ എന്നിവരെ തിരഞ്ഞെടുത്തു.
previous post