തൃപ്രായർ: വർത്തമാനകാല രരാഷ്ട്രീയത്തിന്റെ അകവും പുറവും സൂക്ഷമതയോടെ വീക്ഷിച്ചാൽ നമുക്ക് ആർക്കും കാണാൻ കഴിയുന്നത് സിപിഎം ന്റെയും ആർഎസ്സ്എസ്സിന്റെയും ഡി.എൻ.എ കോൺഗ്രസ് വിരുദ്ധത ആണെന്ന് കെപിസിസി വക്താവ് സന്ദീപ് വാര്യാർ പറഞ്ഞു. മഹാത്മാഗാന്ധിയെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും ഇകഴ്ത്തി കാണിക്കാൻ ഇരു കൂട്ടരും സന്ധി ചെയ്യുകയാണ്. മഹാത്മാ ഗാന്ധിയെ മറക്കാൻ നരേന്ദ്ര മോദിയുടെ ഒരു രാജ്യ ഭരണത്തിനും കഴിയുകയില്ല. തീരദേശ മേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതാൻ മോദിയും പിണറായിയും മത്സരിക്കുകയാണ്. മത്സ്യ തൊഴിലാളികൾക്ക് കടൽ അന്യമാകുന്ന കാലം മോദി പിണറായി ഭരണത്തിൽ അതി വിദൂരമല്ലെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാട്ടിക രണ്ടാം വാർഡ് കമ്മിറ്റി നടത്തിയ മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു കെപിസിസി വാക്താവ് സന്ദീപ് വാര്യർ. ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി മെമ്പർ എം കെ അബ്‌ദുൾ സലാം മുതിർന്ന പ്രവർത്തകരെ ആദരിച്ചു,മഹാത്മാ ഗാന്ധി കണ്ട ഇന്ത്യ എന്ന വിഷയത്തിൽ ജോമി പി.എൽ ക്ലാസ്സ് എടുത്തു. കോൺഗ്രസ് രണ്ടാം വാർഡ് പ്രസിഡന്റ് യൂ.ബി മണികണ്ഠൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം സിദ്ദിഖ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരംവഹികളായ ടി.വി ഷൈൻ, എ എൻ സിദ്ധപ്രസാദ്, വി.ഡി സന്ദീപ്, കെ.ആർ ദാസൻ, പി.സി ജയപാലൻ, എ.കെ പത്മപ്രഭ തുടങ്ങിയവർ സംസാരിച്ചു.