വാടാനപ്പള്ളി: ഭഗവതി ക്ഷേത്രത്തിലെ അശ്വതി – ഭരണി മഹോത്സവം ആഘോഷിച്ചു. രാവിലെ ശീവേലി, വൈകീട്ട് നടന്ന കൂട്ടി എഴുന്നെള്ളിപ്പിൽ എട്ട് ആനകൾ അണിനിരന്നു. നടുവിൽക്കര വടക്കുമുറി കമ്മറ്റിയുടെ ചെത്തല്ലൂർ മുരളീകൃഷ്ണൻ എന്ന ആന ഭഗവതിയുടെ തിടമ്പേറി . വലത്ത് പുളിയംതുരുത്ത് കമ്മറ്റിയുടെ ഭാസ്റ്റ്യൻ വിനയസുന്ദർ എന്ന ആനയും ഇടത്ത് കിഴക്കേ നട മുറി ശ്രീനാരായണ കോർണർ കമ്മറ്റിയുടെ തെച്ചിക്കോട്ടുകാവ് ദേവീദാസൻ എന്ന ആനയും അണിനിരന്നു. ഉത്സവത്തിന്റെ ഭാഗമായി വിവിധ കമ്മറ്റികളിൽ നിന്ന് വാദ്യമേളങ്ങളും തെയ്യം വരവും ഉണ്ടായി. തുടർന്ന് രാത്രിവർണ്ണ മഴയും പുലർച്ചെ പൂരം എഴുന്നെള്ളിപ്പും നടന്നു.