News One Thrissur
Updates

ഭാര്യയെ വെട്ടികൊലപ്പെടുത്താൻ ശ്രമം: ഭർത്താവ് അറസ്റ്റിൽ

ചാലക്കുടി: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. നെല്ലായി പന്തല്ലൂർ സ്വദേശിയായ പാണപറമ്പിൽ സലീഷ് (45)അറസ്റ്റിലായത്. ചാലക്കുടി കാടുകുറ്റി സ്വദേശിയായ യുവതിയെ സംശയം മൂലമുള്ള വിരോധത്താൽ കൊലപ്പെടുത്തണമെന്നുള്ള കരുതി തിങ്കളാഴ്ച തീയ്യതി രാവിലെ 09.30യോടെ യുവതി ജോലി നോക്കുന്ന ചാലക്കുടി സ്വകാര്യ ആശുപത്രിക്ക് സമീപത്തുള്ള മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറി അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് യുവതിയെ കുത്തുകയും വെട്ടുകയും ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ സലീഷിനെ കൊടകര പോലീസും ചാലക്കുടി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ചാലക്കുടി പോലീസ് സ്റ്റേഷൻ, ഇൻസ്പെക്ടർ സജീവ്.എം.കെ, സബ് ഇൻസ്പെക്ടർമാരായ ഋഷിപ്രസാദ്, ജോഫി ജോസ്, ഷാജഹാൻ, കൊടകര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അരിസ്റ്റോട്ടിൽ സിവിൽ പോലീസ് ഓഫീസർ സുരേഷ് എന്നിവരും ചേർന്നാണ് സലീഷിനെ അറസ്റ്റ് ചെയ്തത്.

Related posts

വലപ്പാട് ബീച്ച് അരയംപറമ്പിൽ ക്ഷേത്ര മഹോത്സവം ഫെബ്രുവരി 9ന്.

Sudheer K

അബ്ദുൽ ഖാദർ അന്തരിച്ചു.

Sudheer K

യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!