ചേർപ്പ്: എസ്.കെ.എസ്.എസ് എഫ് വിഖായ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴിയാത്രക്കാർക്ക് നോമ്പുതുറക്കു ന്നതിനായി ഇഫ്താർ ടെൻ്റ് തുടങ്ങി. ജില്ലാ സെക്രട്ടറി മുനവ്വർ ഫൈറൂസ്ഹുദവി ഉദ്ഘാടനം ചെയ്തു. വൈകീട്ട് 6 മുതൽ മുത്തുള്ളിയാൽ റൈഗ്ൽ ആശുപത്രിക്ക് സമീപം സൗജന്യ ഇഫ്താർ ടെൻ്റ് പ്രവർത്തിക്കും. മേഖലാ സെക്രട്ടറി മുഹമ്മദ് ഷഫീഖ് അധ്യക്ഷനായി, ഖമറുദ്ദീൻ ,അബ്ദുൾ റഹ്മാൻ, ഷാഫി, കമാൽ, അഷ്റഫ്, ഫർഹാൻ, മഫ്സൽ, സക്കീർ എന്നിവർ പ്രസംഗിച്ചു.