വെങ്കിടങ്ങ്: ഏനാമാക്കൽ സെന്റ് ജോസ്ഥ് ഹൈസ്കൂളിൽ ഇരട്ട സഹോദരികളായ വിദ്യാർത്ഥി കൾ എസ്എസ്എൽസി പരീ ക്ഷ എഴുതി. കണ്ണോത്ത് പാലി ക്കൽ വീട്ടിൽ സുഭാഷ് – പ്രീതി ദമ്പതികളുടെ മക്കളായ അനുപമ, അനുശ്രീ എന്നിവരാണ് ഇക്കുറി എസ്എസ്എൽസി എഴുതുന്ന ത്. ആദ്യ ദിനത്തിൽ മലയാളം പരീക്ഷ എളുപ്പമായിരുന്നുവെന്ന് ഇരുവരും പറഞ്ഞു. ചെറുപ്പം മുതൽ ഒരുമിച്ച് പഠിക്കുന്ന ഇരു വരും പത്താംക്ലാസ്സിലും ഒരുമി ച്ചാണ്. പഠനത്തിൽ മികവ് പുലർ ത്തുന്ന ഇരുവരും മികച്ച വിജയം കരസ്ഥമാക്കുമെന്ന് ആത്മവിശ്വ സം പ്രകടിപ്പിച്ചു. നിർമ്മാണ തൊഴിലാളിയാണ് അച്ഛൻ. അമ്മ തൊഴിലുറപ്പ് തൊഴിലാളിയും. ചേച്ചിയും അനിയനും ഉൾപ്പെട്ട താണ് ഇവരുടെ കുടുംബം.