അരിമ്പൂർ: ശക്തമായ കാറ്റിൽ മാവ് കടപുഴകി വീണ് വീടിന് വിള്ളൽ വീണു. മനക്കൊടി സൗത്ത് കാട്ടുകൊല്ല്യൻ ശിവരാമൻ്റെ വീടിനു മുകളിലേക്കാണ് മാവ് കടപുഴകി വീണത്. ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടിൻ്റെ ഒരു ഭാഗം ചിന്നൽ വീണ് കേടുപാടു സംഭവിച്ചു. മുകളിൽ സ്ഥാപിച്ചിട്ടുള്ള ആയിരം ലിറ്ററിന്റെ വാട്ടർ ടാങ്കും തകർന്നു.