ചേർപ്പ്: ക്ഷേത്ര ആവശ്യത്തിന് പൂ വാങ്ങിക്കാൻ പോയ മുൻ എസ്.ബി.ഐ. ബാങ്ക് മാനേജർ വാഹന അപകടത്തിൽ മരിച്ചു. ചേർപ്പ് തിരുവുള്ളക്കാവ് ക്ഷേത്ര കിഴക്കെ നടയിൽ താമസിക്കുന്ന തായം കുളങ്ങര വാരിയത്ത് ശ്രീവത്സവം വീട്ടിൽ സോമൻ വാരിയർ (62) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ വീട്ടുക്കാരുടെ കഴക ക്ഷേത്രമായ പുതുക്കാട് കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് വേണ്ടി ക്ഷേത്ര ചടങ്ങിന് ആവശ്യമായ പൂ വാങ്ങിക്കാൻ തൃശൂരിലേക്ക് പോകുംവഴിയാണ് ഒല്ലൂർ സെൻ്ററിന് സമീപം സ്കൂട്ടറിന് പിന്നിൽ മിനിലോറി കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റ ഇയാളെ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിൽ നടക്കും. ഭാര്യ രമ ( ഡി.എം.ഒ ആയൂർവ്വേദ ആശുപത്രിപാലക്കാട്). മകൾ: ഐശ്വര്യ സോഫറ്റ് വെയർ എഞ്ചീനിയർ ( അമേരിക്ക).