വലപ്പാട്: കുപ്രസിദ്ധ ഗുണ്ടകളായ വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ പl ഹരികൃഷ്ണൻ ( 28), വലപ്പാട് കോതകുളം ബീച്ച് സ്വദേശി കണ്ണംപറമ്പിൽ സുരമോൻ എന്ന് വിളിക്കുന്ന നിഖിൽ (33), വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ കണ്ണപ്പൻ എന്ന് വിളിക്കുന്ന ജിതിൻ (32), വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാഞ്ഞിരപറമ്പിൽ ചന്തു എന്നു വിളിക്കുന്ന ഹരികൃഷ്ണ (27) എന്നിവരെ കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തി. കാരേപറമ്പിൽ ഹരികൃഷ്ണന് വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 2014 ൽ വീട്ടിൽ അതിക്രമിച്ച് കയറിയതിന് ഒരു കേസും 2014 ൽ അൻസിൽ കൊലപാതക കേസും 2014 മറ്റൊരു വധശ്രമ കേസും 2015 ൽ ഒരു അടി പിടി കേസും 2019 ൽ ഒരു വധ ശ്രമ കേസും 2020 ൽ ഒരു അടി പിടി കേസും 2022 ൽ വധശ്രമ കേസും 2024 ൽ ഒരു വധശ്രമ കേസും അടക്കം14 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കണ്ണംപറമ്പിൽ സുരമോൻ എന്ന് വിളിക്കുന്ന നിഖിലിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ 2018,2019,2020,2022 എന്നീ വർഷങ്ങളിൽ ഓരോ അടിപിടി കേസും 2021, 2022 ,2024 വർഷങ്ങളിൽ ഒരോ വധശ്രമകേസും അടക്കം 12 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
കാരേപറമ്പിൽ കണ്ണപ്പൻ എന്ന് വിളിക്കുന്ന ജിതിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ 2014, 2015, എന്നീ വർഷങ്ങളിൽ ഒരോ വധശ്രമ കേസും 2024 ൽ രണ്ട് വധശ്രമകേസുകളും 2009, 2016, 2019 എന്നീ വർഷങ്ങളിൽ ഓരോ അടിപിടി കേസുകളും 2014, 2020 എന്നീ വർഷങ്ങളിൽ രണ്ട് അടിപിടി കേസുകളും അടക്കം 17 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്. വടിവാൾ വിപിൻ എന്ന് വിളിക്കുന്ന വിപിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2003 ൽ 2 അടിപിടി കേസും 2006,2014 എന്നീ വർഷങ്ങളിൽ ഓരോ അടിപിടി കേസും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2009,2013,2016,2021,2024 എന്നീ വർഷങ്ങളിലും കാട്ടൂർ പോലിസ് സ്റ്റേഷനിൽ 2004 ലും തൃശ്ശൂർ വെസ്റ്റ് പോലിസ് സ്റ്റേഷനിൽ 2006 ലും ഓരോ വധശ്രമ കേസുകളും ആളൂർ പോലീസ് സ്റ്റേഷനിൽ തോക്ക് ഉപയോഗിച്ചുള്ള ഒരു വധശ്രമ കേസും അന്തിക്കാട് പോലീസ് സ്റ്റേഷനിൽ 2003 ൽ ഒരു കൊലപാതക കേസും 2006 ൽ ഒരു റോബറി കേസും രണ്ട് അടിപിടി കേസുകളും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2007 ൽ ഒരു റോബറി കേസും ഒരു തട്ടിപ്പു് കേസും 2024 ൽ ഒരു കഞ്ചാവു കേസും ചേർപ്പ് പോലീസ് സ്റ്റേഷനിൽ 2009 ൽ ഒരു റോബറി കേസും ഒല്ലൂൂർ പോലീസ് സ്റ്റേഷനിൽ 2009 ൽ ഒരു റോബറി കേസും ചാവക്കാട് പോലീസ് സ്റ്റേഷനിൽ 2009 ൽ ഒരു അടിപിടികേസും വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിൽ 2006 ൽ ഒരു എക്സ്പ്ലോസിവ് കേസും അടക്കം 25 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കാഞ്ഞിരപറമ്പിൽ ചന്തു എന്നു വിളിക്കുന്ന ഹരികൃഷ്ണന് വലപ്പാട് പോലീസ് സ്റ്റേഷനിൽ 2014, 2018, എന്നീ വർഷങ്ങളിലായി 3 വധശ്രമകേസും 2020, 2024 എന്നീ വർഷങ്ങളിലായി 4 അടിപിടി കേസുകളും അടക്കം 9 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്. തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി.കൃഷ്ണ കുമാര്‍ നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കര്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹരികൃഷ്ണൻ, നിഖിൽ, ജിതിൻ, ചന്തു എന്നു വിളിക്കുന്ന ഹരികൃഷ്ണ എന്നിവരെ കാപ്പ ചുമത്തുന്നതിൽ വലപ്പാട് പോലീസ് ഇന്‍സ്പെക്ടര്‍ എം.കെ.രമേഷ്, സബ്ബ് ഇന്‍സ്പെക്ടര്‍ ഹരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുബി, ആഷിക് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.
വിപിനെ കാപ്പ ചുമത്തുന്നതിൽ ഇരിങ്ങാലക്കുട പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് കരീം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജയകുമാര്‍ എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.
തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐ പി എസിന്റെ മേൽനോട്ടത്തിൽ ഗുണ്ടകൾക്കെതിരെ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് കാപ്പ ചുമത്തിവരുന്നത്. 2025-ൽ മാത്രം തൃശ്ശൂർ റൂറൽ ജില്ലയിൽ ഇതുവരെ 45 ഗുണ്ടകളെ കാപ്പ ചുമത്തി. 29 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമളള നടപടികൾ സ്വീകരിച്ചും 16 പേരെ ജയിലിലടച്ചിട്ടുള്ളതുമാണ്. “ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.