തൃശൂർ: രാജ്യം പത്മ ശ്രീ നൽകി ആദരിച്ച മുൻ ഇന്ത്യൻ ഫുട്ബോ ൾ താരം ഐ.എം വിജയന് തൃശൂർ വാക്കേഴ്സ് ക്ലബിൻ്റെയും വെറ്ററൻസ് ക്ലബിന്റെയും നേതൃത്വത്തിൽ തൃശൂർ പൗരാവലി ആദരിച്ചു. പാറമേക്കാവ് ക്ഷേത്രത്തിനു മുൻപിൽ നിന്ന് ഘോഷയാത്രയായാണ് സ്വീകരണ ചടങ്ങ് ആരംഭിച്ചത്. കെ. രാധാ കൃഷ്ണൻ എം.പി, മേയർ എം.കെ വർഗീസ്, വെറ്റ റൻസ് ക്ലബ് പ്രസിഡന്റും കല്യാൺ സിൽക്സ് എം .ഡിയുമായ ടി.എസ് പട്ടാഭിരാമൻ എന്നിവർ ചേ ർന്ന് വിജയന് സ്വർണപന്ത് സമ്മാനിച്ചു. കെ.രാധാകൃഷ്ണൻ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കലക്ടർ അർജുൻ പാണ്ഡ്യൻ, സിഎംസ് സ്കൂൾ മുൻ അധ്യാപിക എം. പ്രഭാവതി, മുൻ ഇന്ത്യൻ ഫു ട്ബോൾ താരം സി.വി പാപ്പച്ചൻ, വെറ്ററൻസ് ക്ല ബിനെയും വാക്കേഴ്സ‌് ക്ലബിനെയും പ്രതിനിധീ കരിച്ച് പി.കെ ജലീൽ, ടി.ആർ. വിജയകുമാർ, കെ.എം പരമേശ്വരൻ, തോമ സ്കോനിക്കര, മാർട്ടിൻ മാത്യു സംസാരിച്ചു.
previous post
next post