കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു. 440 രൂപയാണ് വർധിച്ചത്. 64,520 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് 55 രൂപയാണ് വർധിച്ചത്. 8065 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ദിവസങ്ങൾക്കകം ആയിരം രൂപ ഇടിഞ്ഞ ശേഷമാണ് സ്വർണവിലയുടെ തിരിച്ചുവരവ്. ഫെബ്രുവരി 25ന് കുറിച്ച പുതിയ ഉയരമായ 64,600 രൂപ മറികടന്ന് കുതിക്കുമെന്ന സൂചന നൽകിയാണ് കഴിഞ്ഞ രണ്ടു ദിവസമായി സ്വർണവില ഉയരുന്നത്.
previous post