News One Thrissur
Updates

അണ്ടത്തോട് ടോറസ് ലോറി ഇടിച്ച് കാൽ നട യാത്രക്കാരൻ മരിച്ചു.

പുന്നയൂർക്കുളം: അണ്ടത്തോട് ടോറസ് ലോറി ഇടിച്ച് കാൽ നട യാത്രക്കാരൻ മരിച്ചു. 310 റോഡിൽ ചെക്കംപൊന്നത്ത് കൃഷ്ണ‌ൻ (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ചാവക്കാട് പൊന്നാനി ദേശീയപാതയിൽ തങ്ങൾ പടിയിൽ വച്ചാണ് അപകടം ഉണ്ടായത്. രാമച്ച തൊഴിലാളിയായ കൃഷ്ണ‌ൻ അകലാട് മൊയ്‌തീൻ പള്ളി പരിസരത്തുള്ള രാമച്ച പാടത്തേക്ക് പോകുന്നതിനായി ബസ്റ്റോപ്പിലേക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി ഇടിച്ചത്. നാട്ടുകാർ ചാവക്കാട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പുന്നയൂർക്കുളംപഞ്ചായത്ത് ഒന്നാം വാർഡ് മുൻ മെമ്പർ ആയിരുന്ന രാധയാണ് ഭാര്യ. റെനീഷ്, റോഷിനി, റെനിത എന്നിവർ മക്കളാണ്. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ലോറി ഡ്രൈവറെ വടക്കേക്കാട് പോലീസ് കസ്റ്റഡിയിൽ എടുത്തു.

Related posts

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

Sudheer K

വേനൽച്ചൂടിന് ആശ്വാസമായി മഴ എത്തി: തൃശൂർ ഉൾപ്പടെ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്, അങ്കമാലിയിൽ ഇടിമിന്നലേറ്റ് വയോധിക മരിച്ചു

Sudheer K

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി.

Sudheer K

Leave a Comment

error: Content is protected !!