ചെന്ത്രാപ്പിന്നി: പതിനേഴാംകല്ലിൽ നിർത്തിയിട്ടിരുന്ന ബസും ചരക്ക് ലോറിയും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ ബസ് ഡ്രൈവർക്ക് പരിക്കേറ്റു. ചെന്ത്രാപ്പിന്നി സ്വദേശി മാരാത്ത് സത്യനാണ് പരിക്കേറ്റത്. ഇയാളെ ചെന്ത്രാപ്പിന്നി അൽ ഇക്ബാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സ്യത്തൊഴിലാളികളെ കൊണ്ടുപോകുന്ന ചാത്തൻ ഫിഷിങ്ങ് ഗ്രൂപ്പിന്റെ ബസ്സിലാണ് ലോറിടിയിച്ചത്. ബസ് സ്‌റ്റാർട്ടാകാഞ്ഞതിനെതുടർന്ന് ഡ്രൈവർ റിപ്പയർ ചെയ്‌തുകൊണ്ടിരിക്കേയാണ് അപകടം.