വാടാനപ്പള്ളി: കഞ്ചാവുമായി യുവാവ് പിടിയിൽ. ചേറ്റുവ സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ വിനോദ് (42) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 42 ഗ്രാം കഞ്ചാവും വാടാനപ്പിള്ളി പോലീസ് പിടികൂടി. വാഹന പരിശോധനക്കിടെ എങ്ങണ്ടിയൂരിലെ ബാറിന് സമീപം സംശയാസ്പദമായി കണ്ട വിനോദിനെ പരിശോധിച്ചപ്പോഴാണ് മുണ്ടിന്റ മടിക്കുത്തിൽ ഒളിപ്പിച്ച് വെച്ച നിലയിൽ കഞ്ചാവ് കണ്ടെടുത്തത്. തുടർന്ന് വാടാനപ്പിള്ളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2016 ൽ നടന്ന അടിപിടിക്കേസിലും 2022 ൽ നടന്ന കഞ്ചാവ് വിൽപ്പനക്കേസിലും ഇയാൾ പ്രതിയാണ്. വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.എസ്.ബിനു, സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണിമോൻ, ഷിജിത്ത്, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ എൻ.ആർ.സുനീഷ് എന്നിവരാണ് വിനോദിനെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
previous post