News One Thrissur
Updates

തൃശൂരിൽ ട്രെയിൻ അട്ടിമറി ശ്രമം: റെയിൽവേ ട്രാക്കിൽ ഇരിമ്പു തൂൺ കയറ്റി വച്ച പ്രതി പിടിയിൽ.

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ അട്ടിമറി ശ്രമം. ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവച്ച പ്രതി പിടിയിൽ. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി ഹരി (41) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ 4.55ന് ചരക്ക് ട്രെയിൻ കടന്നുപോകുമ്പോഴായിരുന്നു സംഭവം. ട്രെയിൻ ഇരുമ്പ് തൂൺ തട്ടിത്തെറിപ്പിച്ചു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും എറണാകുളം ഭാഗത്തേക്കുള്ള ട്രാക്കിലാണ് ഇരുമ്പ് തൂണ് കയറ്റിവച്ച നിലയിൽ കണ്ടത്. പുലർച്ചെ കടന്നുപോയ ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രെയിനിൽ എന്തോ തട്ടിയതായി സ്റ്റേഷനിൽ വിവരം അറിയിച്ചത്. തുടർന്ന് പ്രദേശത്ത് നടത്തിയ പരിശോധനയിൽ ഇരുമ്പ് തൂൺ കണ്ടെത്തുകയായിരുന്നു. റെയിൽ റാഡ് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു. മോഷണം കഞ്ചാവ് വാങ്ങാൻ പണം കണ്ടെത്താനാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

Related posts

പെരിഞ്ഞനത്ത് ഗവ.ആയുർവ്വേദ ഡിസ്പെൻസറി സബ്ബ് സെന്റർ കെട്ടിടത്തിന് ശിലയിട്ടു.

Sudheer K

മുല്ലശ്ശേരി ഉപജില്ല കലോത്സവം സമാപിച്ചു.

Sudheer K

കണ്ടശാംകടവ് സെൻറ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ഞായറാഴ്ച. 

Sudheer K

Leave a Comment

error: Content is protected !!