News One Thrissur
Updates

കയ്പമംഗലത്ത് ആധാരമെഴുത്തുകാരനെ കൊലപ്പെടുത്താൻ ശ്രമം: പിതാവും മകനും അറസ്റ്റിൽ

കയ്പമം​ഗലം: കൊപ്രക്കളത്ത് ആധാരമെഴുത്തുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവും മകനും അറസ്റ്റിൽ. കൂരിക്കുഴി തെക്കിനിയേടത്ത് വീട്ടിൽ ഗോൾഡൻ എന്ന് വിളിക്കുന്ന സതീശൻ (55), ഇയാളുടെ മകൻ മായപ്രയാഗ് (25) എന്നിവരെ യാണ് കയ്പമംഗലം പോലീസ് പിടികൂടിയത്. ആധാരം എഴുത്ത് സ്ഥാപനം നടത്തുന്ന കാളമുറി സ്വദേശിയായ മമ്മസ്രയില്ലത്ത് വീട്ടിൽ സഗീറി (48) നെ കഴിഞ്ഞ ദിവസം കൊപ്രകളത്തുള്ള സഗീറിന്റെ ആധാരമെഴുത്ത് ഓഫീസിൽ സതീശൻ ഇയാളുടെ പേരിലുള്ള വസ്തു വിൽക്കുന്നതിനായി ആധാരം പരിശോധിക്കുന്നതിന് എൽപിച്ചിരുന്നു, ഈ ആധാരം പരിശോധിച്ച് വസ്തുവിൻ്റെ കീഴാധാരത്തിലെ അപാകതകൾ വസ്തു വാങ്ങാമെന്ന് സമ്മതിച്ചിരുന്ന ബീജിഷിനെ അറിയിച്ചതിലുള്ള വൈരാഗ്യത്തിൽ സതീശനും മകനും കൂടി സഗീറിൻ്റെ കൊപ്രകളത്തുള്ള ആധാരമെഴുത്ത് ഓഫീസിലേക്ക് അതിക്രമിച്ച് കടന്ന് ഓഫീസിൽ വെച്ച് കൈകൊണ്ടും ഇഷ്ടിക കൊണ്ടും അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ വിദേശത്തുള്ള കൂട്ടുകാരന്റെ വാടനപ്പള്ളിയിലുള്ള വസതിയിൽ നിന്ന് കയ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ.ബിജു, സബ് ഇൻസ്പെക്ടർ സൂരജ്, പോലീസ് ഡ്രൈവർ അനന്തുമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ, സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഗിൽബർട്ട് ജേക്കബ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സതീശന് കയ്പമംഗലം പോലീസ് സ്റ്റേഷനിൽ 2003 ൽ വധശ്രമക്കേസും, 2006 ൽ കൊലപാതകക്കേസും , 2008 ൽ വിയ്യൂർ പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസും, 2018 ൽ മതിലകം പോലീസ് സ്റ്റേഷനിൽ അടിപിടിക്കേസും, 2019 ൽ കയ്പമംഗലം പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനുള്ള കേസും അടക്കം 11 ക്രിമിനൽക്കേസുകളുണ്ട്.

Related posts

നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക്: എൽഡിഎഫ് ഭരണസമിതി അധികാരമേറ്റു

Sudheer K

വാടാനപ്പള്ളിയിൽ ഇ.ബി.ഉണ്ണികൃഷ്ണൻ അനുസ്മരണം.

Sudheer K

അരിമ്പൂരിൽ “ഡമ്മി നോട്ട് ” തട്ടിപ്പ് ലോട്ടറി വില്പനക്കാരിയെ കബളിപ്പിച്ചു പണം തട്ടി

Sudheer K

Leave a Comment

error: Content is protected !!