തൃശൂർ: വാടകവീട് കേന്ദ്രീകരിച്ച് രാസലഹരി തൂക്കിവില്പന. തൂക്കി വില്പന നടത്തിയിരുന്ന സഹോദരന്മാരും കൂട്ടാളിയും അറസ്റ്റിൽ. അരിമ്പൂർ സ്വദേശികളായ അലൻ, അരുൺ, പുതൂർക്കര സ്വദേശി ആഞ്ജനേയൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 70ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടിച്ചെടുത്തു. ലഹരി വാങ്ങാൻ ഇവിടെ വൻ തിരക്കെന്ന് നാട്ടുകാർ.