News One Thrissur
Updates

വനിത സൗഹൃദ പഞ്ചായത്ത്: തളിക്കുളത്തെ തെരഞ്ഞെടുത്തു.

തളിക്കുളം: വനിതകളെ ചേർത്ത് നിർത്തി വനിത സൗഹൃദ പഞ്ചായത്താകാൻ തളിക്കുളം ഗ്രാമപഞ്ചായത്ത് ഒരുങ്ങി. ജില്ലയിൽ വനിത ഘടക പദ്ധതികളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന്റെ ഭാഗമായി വനിത സൗഹൃദ പഞ്ചായത്താക്കി മാറ്റാനായി തുടർ പ്രവർത്തനങ്ങൾക്കായി ജില്ലയിൽ തളിക്കുളം ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു. വനിതകൾക്കായി വ്യത്യസ്ത പദ്ധതികൾ ഏറ്റെടുത്തതിന്റെ ഭാഗമായാണ് തളിക്കുളം ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തത്. സംസ്ഥാന സർക്കാർ വിവ പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് തന്നെ അനീമിയ ബാധിച്ച സ്ത്രീകളെയും കൗമാരക്കാരായ പെൺകുട്ടികളെയും കണ്ടെത്താനായി രക്ത പരിശോധന നടത്തുകയും സ്ത്രീകൾക്കും കുട്ടികൾക്കും തുടർച്ചയായ മൂന്ന് വർഷം പോഷകാഹാര കിറ്റ് നൽകിവരുന്നു.

പ്രതിരോധത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും ഭാഗമായി വനിതകൾക്ക് കരാട്ടെ പരിശീലനം, നീന്തൽ പരിശീലനം എന്നിവയും മെൻസ്ട്രൽ കപ്പ് വിതരണം, സ്ത്രീജന്യ രോഗങ്ങളുടെ മെഡിക്കൽ ക്യാമ്പ്, യോഗ പരിശീലനം, ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട ബോധവത്രണ ക്ലാസുകൾ, ആർത്തവവിരാമവുമായി ബന്ധപ്പെട്ട് അലോപ്പതി, ആയുർവേദം, യോഗ സൈക്കോളജിക്കൽ ക്ലാസുകൾ എന്നിവ നടത്തി. രണ്ട് വനിത ഫിറ്റ്നസ് സെന്ററുകളും പ്രവർത്തിച്ചുവരുന്നു. സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിന്റെ ഭാഗമായി എൽ.ഇ.ഡി ബൾബ് നിർമാണം, ഡിജിറ്റൽ ലിറ്ററസി പ്രോഗ്രാം, ഇലക്ട്രിക് വർക്ക് റിപ്പയറിങ്, സൈബർ ക്ലാസുകൾ, തൊഴിൽമേളകൾ എന്നിവയും സംഘടിപ്പിച്ചു വരുന്നു. ജെൻഡർ സ്റ്റാറ്റസ് സ്റ്റഡി നടത്തിയ പഞ്ചായത്ത് കൂടിയാണ് തളിക്കുളം. ഇത്തരത്തിലുള്ള മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനാണ് ജില്ലയിൽ തളിക്കുളം ഗ്രാമപഞ്ചായത്തിനെ വനിതാസൗഹൃദ പഞ്ചായത്താക്കി മാറ്റാൻ തെരഞ്ഞെടുത്തത്. പ്രസിഡന്റിന്റെ ഇടപെടലാണ് മികവാർന്ന പ്രവർത്തനം നടക്കാൻ സാധിച്ചത്. സി.പി.എമ്മിന്റെ പി.ഐ. സജിതയാണ് പ്രസിഡന്റ്. സി.പി.എമ്മിലെ തന്നെ പി.കെ. അനിത വൈസ് പ്രസിഡന്റുമാണ്.

Related posts

ഏനാമാവ് പുഴയിൽ യുവാവിനെ കാണാതായി

Sudheer K

സുരേഷ്‌കുമാർ അന്തരിച്ചു.

Sudheer K

രാമദേവൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!