അരിമ്പൂർ: വനിതാദിനത്തിൽ തൃശൂർ സാഹിത്യവേദി പ്രവർത്തകരുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബിബിഎ – എൽഎൽബി ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്രദ്ധ സുരേന്ദ്രനെ ആദരിച്ചു. സാഹിത്യ വേദി പ്രസിഡൻ്റ് കൃഷ്ണകുമാർ മാപ്രാണം ഉപഹാരം കൈമാറി. ഷീന കാർത്തികേയൻ, വി.യു.സുരേന്ദ്രൻ, ജബീറ ബീഗം, ജയലക്ഷ്മി, ബാബുരാജ്, കെ.എം.മുഹമ്മദ്, അഷറഫ് അമ്പയിൽ തുടങ്ങിയവർ പങ്കെടുത്തു.