മുറ്റിച്ചൂർ: കുടിവെള്ള ക്ഷാമത്തിന് പരിഹാരം തേടി ഏകദിന ഉപവാസവുമായിയി ഒറ്റയാൾ സമരം. അന്തിക്കാട് പഞ്ചായത്തിലെ തീരദേശ മേഖലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തെ തുടർന്ന് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് പൊതു പ്രവർത്തകനായ യോഗനാഥൻ കരിപ്പാറ മുറ്റിച്ചൂർ പാലം പരിസരത്ത് ഏകദിന ഉപവാസം ഇരിക്കുന്നത്.bവേനൽ കനത്തതോടെ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ആണ് ശാശ്വതമായ പരിഹാരം അവശ്യപ്പെട്ട് സമരം സംഘടിപ്പിച്ചിരിക്കുന്നത്. കുടിവെള്ളം ലഭിക്കാത്ത സാഹചര്യത്തിൽ വല്ലപ്പോഴും പൊതു ടാപ്പിൽ വരുന്നത് മാലിന്യം കലർന്ന ജലം ആണ്. കുടിവെള്ളം ലഭിക്കാത്ത സ്ഥലങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഉണ്ടായിട്ടും അധികൃതർ വേണ്ട നടപടി കൈക്കൊള്ളുന്നില്ലെന്നും യോഗനാഥൻ കരിപ്പാറ പറഞ്ഞു.