തൃപ്രയാർ: കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് മറൈൻ ബയോളജിയിൽ ഡോക്ടറേറ്റ് നേടിയ നാട്ടിക സ്വദേശി സ്നേഹ ആൻഡ്രൂസിനെ നാട്ടിക പൗരാവലിയുടെ നേതൃത്വത്തിൽ ആദരിച്ചു. മുൻ എംപി ടി.എൻ പ്രതാപൻ സ്നേഹയുടെ നാട്ടികയിലെ വസതിയിൽ എത്തി പൊന്നാട അണിയിച്ചു ചടങ്ങിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.ആർ വിജയൻ,അഡ്വ സുനിൽ ലാലൂർ, ജീവകാരുണ്യ സാമൂഹിക പ്രവർത്തകൻ ബാദുഷ സുൽത്താൻ വി.ഡി സന്ദീപ്, പി.എം സിദ്ദീഖ്, ജയൻ ബോസ്,അജിത് പ്രസാദ്, പ്രഭാഷ് പേരോത്ത്, സ്നേഹയുടെ ഭർത്താവ് ടോണി ജേക്കബ് മാതാ പിതാക്കൾ സഹോദരി മേഖ ആൻഡ്രൂസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നാട്ടിക ബിഎസ്എൻ എൽ ഓഫീസിനു സമീപം ചെമ്മരിക്കൽ ആൻഡ്രൂസ് ജോസഫ് ബീന ദമ്പതികളുടെ മകളാണ് സ്നേഹ ആൻഡ്രൂസ്.