തൃപ്രയാർ: ശ്രീരാമഷേത്രം തന്ത്രി തരണനെലൂർ പടിഞ്ഞാറെമന പത്മനാഭൻ നമ്പൂതിരിപ്പാടിന്റെ ശതാഭിഷേകത്തോടനുബന്ധിച്ച സമ്മേളനം ഹൈകോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ് ഉദ്ഘടനം ചെയ്തു. പി.ജി. നായർ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് എസ്. ഈശ്വരൻ, സി.സി. മുകുന്ദൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, അഡ്വ. സുനിൽകുമാർ, കൂടൽമാണിക്യം ദേവസ്വം പ്രസിഡന്റ് ഗോപി, നടൻ ദേവൻ, ശ്രീനിവാസൻ, മനോജ് കെ. നായർ എന്നിവർ സംസാരിച്ചു. പി. കൃഷ്ണനുണ്ണി സ്വാഗതവും പി. മാധവമേനോൻ നന്ദിയും പറഞ്ഞു.